NRI
കുവൈറ്റ് സിറ്റി: ഓവർസീസ് എൻസിപി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണ അവലോകന യോഗം സംഘടിപ്പിച്ചു. പ്രചരണത്തിന്റെ ഭാഗമായി ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി സൂം ആപ്ലിക്കേഷനിലൂടെ ഓൺലൈൻ തെരഞ്ഞെടുപ്പ് പ്രചരണ അവലോകന യോഗം സംഘടിപ്പിച്ചു.
കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളുടെ വിജയം ഉറപ്പാക്കുന്നതിനു വേണ്ടി ഒഎൻസിപി പ്രവർത്തകരെ ഉൾപ്പെടുത്തി പ്രവാസികൾക്കിടയിൽ പ്രചരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി രൂപീകരിച്ച കമ്മിറ്റികളുടെ തെരഞ്ഞെടുപ്പ് പ്രചരണ അവലോകന യോഗത്തിൽ വിവിധ കമ്മിറ്റി ഭാരവാഹികൾ പങ്കെടുത്തു.
എൻസിപി എസ്പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷനായ ബാബു ഫ്രാൻസീസ് യോഗ ഉദ്ഘാടനം നിർവഹിച്ചു. കുവൈറ്റ് കമ്മിറ്റി പ്രസിഡന്റ് ജീവ്സ് എരിഞ്ചേരി അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി അരുൾ രാജ് സ്വാഗതം പറഞ്ഞു.
ദേശീയ ട്രഷറർ ബിജു സ്റ്റീഫൻ ഇടതുസർക്കാരിന്റെ പ്രവാസി ക്ഷേമ പദ്ധതികൾ വിശദീകരിച്ചു. ജില്ലാ കമ്മിറ്റി ഭാരവാഹികളായ പ്രിൻസ് കൊല്ലപ്പിള്ളിൽ, ജിനു ജേക്കബ്, സൂരജ് പോണത്ത്, അബ്ദുൾ അസീസ്, അശോകൻ തിരുവനന്തപുരം, പിന്റോ, സണ്ണി അല്ലീസ് എന്നിവർ സംസാരിച്ചു. സംഘടന സെക്രട്ടറി രതീഷ് വർക്കല നന്ദി പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ പഠിക്കാനായി നിയോഗിച്ച ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ഭൂരിഭാഗം ശിപാർശകളും നടപ്പിലാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം.
17 വകുപ്പുകൾ പൂർണമായി ശിപാർശ നടപ്പിലാക്കി. 220 ശിപാർശകളിലും ഉപശിപാർശകളിലും നടപടികൾ പൂർത്തിയായി.
ഏഴു ശിപാർശകൾ മന്ത്രിസഭയുടെ പരിഗണനയ്ക്കായി സമർപ്പിക്കുന്നതിന് അതതു വകുപ്പുകൾ നടപടി സ്വീകരിച്ചു വരുന്നതായി യോഗത്തിൽ അറിയിച്ചു. കമ്മീഷൻ സമർപ്പിച്ച 284 ശിപാർശകളും 45 ഉപശിപാർശകളുമാണ് സംസ്ഥാന സർക്കാർ പരിഗണിച്ചത്.
നിലവിലെ നിയമങ്ങൾക്കു വിധേയമായി പരിഗണിക്കാൻ കഴിയുന്ന വിഷയങ്ങളിൽ വേഗത്തിൽ നടപടി പൂർത്തീകരിച്ചതായി മുഖ്യമന്ത്രി യോഗത്തിൽ വിലയിരുത്തി.
മറ്റു വകുപ്പുകളുമായി ചർച്ച ചെയ്യേണ്ട വിഷയങ്ങളിൽ പെട്ടെന്ന് തീരുമാനമെടുത്ത് കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. നടപ്പാക്കാൻ കഴിയാത്തവ അറിയിക്കാനും നടപ്പാക്കാനാവുന്നവ കാലതാമസം കൂടാതെ നടപ്പാക്കാനും മുഖ്യമന്ത്രി നിർദേശിച്ചു.